Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuelan Presiden

മഡുറോ വഴങ്ങുന്നു; എണ്ണമേഖലയിൽ യുഎസ് കന്പനികളെ അനുവദിക്കാം

കാ​​​ര​​​ക്കാ​​​സ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സ​​​മ്മ​​​ർ​​​ദ​​ത​​​ന്ത്ര​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ മു​​​ട്ടു​​​മ​​​ട​​​ക്കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ അ​​​ദ്ദേ​​​ഹം വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ എ​​​ണ്ണ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

പു​​​തു​​​വ​​​ത്സ​​​ര​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് വെ​​​ന​​സ്വേ​​​ല​​​ൻ സ​​​ർ​​​ക്കാ​​​ർ ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ട അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ഡു​​​റോ​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​മാ​​​റ്റം. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​രാ​​​ജ്യ​​​മാ​​​ണു വെ​​​ന​​​സ്വേ​​​ല​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തും സ്ഥ​​​ല​​​ത്തും ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും മ​​​ഡു​​​റോ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​പ​​​ടി​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണ് മ​​​ഡു​​​റോ ച​​​ർ​​​ച്ചാ​​വാ​​​ഗ്ദാ​​​നം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ അ​​​മേ​​​രി​​​ക്ക​​​ൻ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ​​​ക്കു കീ​​​ഴ​​​ട​​​ങ്ങി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന മ​​​ഡു​​​റോ​​​യി​​​ൽ വ​​​ലി​​​യ മാ​​​റ്റ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ണ്ണ​​​സ​​​ന്പ​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ വെ​​​ന​​​സ്വേ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്ന ക​​​രീ​​​ബി​​​യ​​​ൻ ക​​​ട​​​ലി​​​ൽ അ​​​മേ​​​രി​​​ക്ക വ​​​ൻ​​തോ​​​തി​​​ൽ സൈ​​​ന്യ​​​ത്തെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​ന്ന ബോ​​​ട്ടു​​​ക​​​ളു​​​ടെ നേ​​​ർ​​​ക്ക് എന്ന പേ​​​രി​​​ൽ ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തിയ 30 ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 110 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്തി​​​ൽ വെ​​​ന​​​സ്വേ​​​ല​​​യ്ക്കു നാ​​​മ​​​മാ​​​ത്ര പ​​​ങ്കേ​​​യു​​​ള്ളൂ. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി ഏ​​​കാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ൽ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന മ​​​ഡു​​​റോ​​​യെ താ​​​ഴെ​​​യി​​​റ​​ക്കു​​​മെ​​​ന്നു ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up